Newsperseconds.com

പുതിയ വോയിസ് ചാറ്റ് ഫീച്ചറുമായി വാട്സ് ആപ്പ്

Untitled Design (3)

പുത്തൻ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. ഇപ്പോഴിതാ വോയിസ് കോളിനും വോയിസ് നോട്ട് ഫീച്ചറിനും പുറമേ പുതിയ വോയിസ് ചാറ്റ് ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കൊറോണക്കാലത്ത് ഏറെ പ്രചാരം നേടിയ ക്ലബ്ബ് ഹൗസിനോട് സമാനമാണിത്.

സാധാരണ കോൾ വരുന്നത് പോലെ ഫോൺ റിങ് ചെയ്യില്ല എന്നതാണ്. എന്നാൽ എല്ലാ അംഗങ്ങൾക്കും വ്യക്തിഗതമായി നോട്ടിഫിക്കേഷൻ ലഭിക്കും. ക്ലബ്ബ് ഹൗസിൽ നിന്നുള്ള ഒരു മാറ്റം എല്ലാവർക്കും എല്ലായിടത്തും പോയി സംഭാഷണങ്ങൾ കേൾക്കാൻ കഴിയില്ല. അതത് ഗ്രൂപ്പിലെ അംഗങ്ങൾക്ക് മാത്രമേ ഈ സംവാദങ്ങൾ കേൾക്കാൻ സാധിക്കു. 33 മുതൽ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുക. ചാറ്റിങ്ങിലുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ഇറങ്ങിപ്പോകാനും വീണ്ടും തിരിച്ച് കയറാനും സാധിക്കും. വോയിസ് ചാറ്റിനിടെ വാട്‌സ് ആപ്പിൽ മറ്റുള്ളവർക്ക് സന്ദേശമയക്കാനും കഴിയും.

വോയ്സ് ചാറ്റ് ആരംഭിക്കാൻ ഗ്രൂപ്പ് ചാറ്റ് തുറക്കുക.

. സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള ഫോൺ ഐക്കണിൽ ടാപ്പ് ചെയ്യുക.

. വോയ്സ് ചാറ്റ് ആരംഭിക്കുക ടാപ്പ് ചെയ്യുക.

. വോയ്സ് ചാറ്റിൽ ചേരാൻ ക്ഷണിച്ചുകൊണ്ട് ഗ്രൂപ്പ് അംഗങ്ങൾക്ക് ഒരു പുഷ് അറിയിപ്പ് ലഭിക്കും.

. സ്‌ക്രീനിന്റെ താഴെയുള്ള ബാനറിൽ ആരാണ് വോയ്സ് ചാറ്റിൽ ചേർന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും.

. ഒരു വോയ്സ് ചാറ്റ് ഉപേക്ഷിക്കാൻ, റെഡ് ക്രോസ് ബട്ടൺ ടാപ്പുചെയ്യുക.

പുതിയ വോയ്സ് ചാറ്റ് ഫീച്ചർ മൾട്ടിടാസ്‌കിംഗിനെ പിന്തുണയ്ക്കുന്നുവെന്നും ഒരേ സമയം കോൾ നിയന്ത്രിക്കാനും ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാനും ഉപയോക്താക്കൾക്ക് കഴിയും. അവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആയതിനാൽ, നിങ്ങൾക്കും മറ്റ് പങ്കാളികൾക്കും മാത്രമേ സംഭാഷണം കാണാനും കേൾക്കാനും സാധിക്കു.

Share this Article

Leave a Comment