ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതി മീരയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ഡോക്ടർമ്മാർ. രക്തസ്രാവം നിയന്ത്രണവിധേയമായെന്നും രണ്ട് അടിയന്തര ശസ്ത്രക്രിയ ഇതിനകം നടത്തിയെന്നും വിവരം. മീരയുടെ സഹോദരിയെ മീന സന്ദർശിച്ചു. നിലവിൽ ലൂതറന്റ് ആശുപത്രിയില്‍ ചികിത്സയിലാണ് മീര
ഷിക്കാഗോയ്ക്ക് സമീപമുള്ള ഒരു പള്ളിയുടെ മുറ്റത്ത് വച്ചാണ് മീരയുടെ ഭർത്താവ് അമൽ റെജി മീരയ്ക്ക് നേരെ വെടിയുതിർക്കുന്നത്. രണ്ട് തവണയാണ് അമല്‍ റെജി മീരയ്ക്ക് നേരെ വെടിയുതിര്‍ത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനു വെടിയേറ്റ മീറയെ ഉടനെ പൊലീസെത്തി ആംബുലന്‍സില്‍ മീരയെ ആശുപത്രിയില്‍ എത്തിച്ചു.
അതേസമയം, അമലിന്റെ അറസ്റ്റും തുടര്‍ നടപടികളും സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പൊലീസ് നാളെ പുറത്തുവിടും. 2019 ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിയുണ്ട് ഇവര്‍ക്ക്. നിലവില്‍ രണ്ട് മാസം ഗര്‍ഭിണിയാണ് മീര.
മീരയെ കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ വഴക്കാണ് വെടിയുതിർക്കാൻ അമൽ റെജിയെ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.