Newsperseconds.com

ലോകകപ്പ് ട്രോഫിയോട് അനാദരവ്; ഓസീസ് താരം മിച്ചൽ മാർഷലിനെതിരെ കേസ്

Untitled Design (12)

ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചതിന് ഓസീസ് താരം മിച്ചൽ മാർഷലിനെതിരെ കേസ്. ലോകകപ്പ് വിജയത്തിനു പിന്നാലെ ഓസ്ട്രേലിയൻ താരങ്ങളുടെ വിജയാഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിലൊന്നിൽ മിച്ചൽ മാർഷ് ട്രോഫിയിൽ കാല് കയറ്റിവെച്ച ഒരു ചിത്രവും പുറത്തുവന്നിരുന്നു. ചിത്രത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിൽ ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചതിന് താരത്തിനെതിരെ കേസെടുത്തിരിക്കുകയാണ്.

ഡ്രസ്സിങ് റൂമിൽ ട്രോഫിക്ക് മുകളിൽ കാൽ കയറ്റിവച്ച് ഇരിക്കുന്ന തരത്തിലാണ് മാർഷിന്റെ ഫോട്ടോ പുറത്തുവന്നിരുന്നത്. ഉത്തർപ്രദേശിൽ വിവരാവകാശ പ്രവർത്തകനായ പണ്ഡിറ്റ് കേശവ് സമർപ്പിച്ച പരാതിയിൽ, മാർഷിന്റെ നടപടി ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരെ വല്ലാതെ വ്രണപ്പെടുത്തിയെന്ന് ആരോപിക്കുന്നു. ചിത്രങ്ങൾക്കെതിരെ ഇന്ത്യൻആരാധകരും രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

2023 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ആറ് വിക്കറ്റിന് ജയിച്ചതിന് പിന്നാലെയാണ് സംഭവം അരങ്ങേറിയത്.

Share this Article

Leave a Comment