ഓടിപ്പോയി ചന്ദ്രനെ ഒന്നു നോക്കിക്കേ… കാണാം ഒരു പ്രകാശ വലയം. മൂൺ ഹാലോ എന്ന പ്രതിഭാസമാണിത്. വർഷത്തിൽ നൂറോളം ദിവസങ്ങളിൽ ഈ പ്രതിഭാസം നടക്കുമെങ്കിലും പലപ്പോഴും കാലാവസ്ഥ പ്രതികൂലമായാൽ നഗ്ന നേത്രങ്ങൾക്കൊണ്ട് ഇത് കാണാൻ സാധിക്കില്ല.
സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ കാണുന്ന പ്രകാശ വലയമാണ് ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ് എന്നു വിളിക്കുന്നത്. ചന്ദ്രനുചുറ്റും ദൃശ്യമാകുമ്പോൾ അതിനെ ചാന്ദ്ര വളയം അല്ലെങ്കിൽ വിന്റർ ഹാലോ എന്ന് വിളിക്കുന്നു. നേരിട്ടുള്ള സൂര്യപ്രകാശം അല്ലെങ്കിൽ ചന്ദ്രപ്രകാശം, അന്തരീക്ഷത്തിൽ താൽക്കാലികമായി തങ്ങിനിൽക്കുന്ന ദശലക്ഷക്കണക്കിന് ഷഡ്ഭുജ(ആറ് വശങ്ങളുള്ള) ഐസ് ക്രിസ്റ്റലുകൾ റിഫ്രാക്റ്റ് ചെയ്യുന്നത് മൂലം ആണ് ഇത് രൂപം കൊള്ളുന്നത്.

ഇതിനു പുറമേ, പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളിൽ നിന്നുള്ള പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ് ഹാലോ ആയി കാണപ്പെടുന്നത്.

22 ഡിഗ്രി ഹാലോസ് പ്രകാശം ഉള്ള ഇടത്തിനു നേരെ അല്ലെങ്കിൽ അതിനു ചുറ്റുമായി കാണപ്പെടുന്നതാണ്. അതുകൊണ്ടാണ് ഇത് ചന്ദ്രന് ചുറ്റും വളയമായി കാണപ്പെടുന്നത്. ഓരോരുത്തരും കാണുന്ന ഹാലോയും വ്യത്യസ്തമായിരിക്കും. സൂര്യന് ചുറ്റും ഹാലോ രൂപപ്പെടാറുണ്ട്. എന്നാൽ പ്രകാശമായതിനാൽ അത് നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. ഹാലോസിന് മഴവില്ലുപോലെ നിറമുണ്ടാവില്ല. അകത്ത് കൂടുതൽ ചുവപ്പും ഹാലോയുടെ പുറത്ത് കൂടുതൽ നീലയും നമുക്ക് കാണാൻ സാധിക്കും.