ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന് പിന്നാലെ ജപ്പാന്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്. മിന്‍ദനവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
രാത്രി 10.37ഓടെയാണ് ഫിലിപ്പീന്‍സിൽ ഭൂചലനം അനുഭവപ്പെട്ടത്. 39 മൈല്‍ ആഴത്തിലാണ് (63 കിലോമീറ്റര്‍) ഭൂചലനം സംഭവിച്ചതെന്ന് യൂറോപ്യന്‍- മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ പറഞ്ഞു. കടലില്‍ ചില വ്യതിയാനങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും സുനാമി ആശങ്ക ആശങ്ക വേണ്ടെന്ന് യുഎസ് സുനാമി വാണിംഗ് സിസ്റ്റം അറിയിച്ചു.
കഴിഞ്ഞ മാസം നവംബറില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം തെക്കന്‍ മിന്‍ദനാവോയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ, കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല.