Newsperseconds.com

പടിഞ്ഞാറന്‍ തായ്ലന്‍ഡില്‍ ബസ് മറിഞ്ഞ് 14 പേര്‍ മരിച്ചു; 30 ലധികം പേര്‍ക്ക് പരിക്ക്

Capture

ബാങ്കോക്ക്: തായ്ലന്‍ഡില്‍ ബസ് മറിഞ്ഞ് 14 പേര്‍ മരിക്കുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. 49 പേരുമായി സഞ്ചരിക്കുകയായിരുന്ന വാഹനം റോഡില്‍ നിന്ന് ഓടി നാഷണല്‍ പാര്‍ക്കിന് സമീപം മരത്തിലിടിക്കുകയായിരുന്നുവെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം എന്നാണ് പോലീസ് അനുമാനിക്കുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഡ്രൈവറുടെ രക്തപരിശോധനയുടെ ഫലത്തിനായി ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയാണ്. എന്താണ് അപകടകാരണം എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

ഇരകളില്‍ ഭൂരിഭാഗവും തായ്ലന്‍ഡുകാരും കുറച്ചുപേര്‍ ബര്‍മക്കാരുമാണ്. 30 ഓളം പേര്‍ പരിക്കേറ്റ് പ്രാദേശിക ആശുപത്രികളില്‍ ചികിത്സയിലാണെന്ന് റെസ്‌ക്യൂ ഫൗണ്ടേഷന്‍ അറിയിച്ചു.

Share this Article

Leave a Comment