Newsperseconds.com

കുവൈത്ത് അമീർ അന്തരിച്ചു; രാജ്യത്ത് 40 ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം

Untitled Design (81)

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് ജാബിർ അൽ സബാഹ് അന്തരിച്ചു. 86 വയസായിരുന്നു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

അമീരി ദീവാനി കാര്യലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലവിഷൻ വഴി രാജ്യത്തെ അറിയിച്ചത് . അമീറിന്റെ വിയോഗത്തിൽ രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും.

ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചതിനെ തുടർന്ന് 2020 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ അർധ സഹോദരൻ കൂടിയായ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്തിന്റെ അമീറായി തിരഞ്ഞെടുക്കപ്പെട്ടത്. പത്താമത്തെ അമീർ ആയിരുന്ന ഷെയ്ഖ് അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ പുത്രനായ ഷെയ്ഖ് നവാഫ്, 1961ൽ ഹവല്ലി ഗവർണറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1978വരെ ആ സ്ഥാനത്ത് തുടർന്ന അദ്ദേഹം 1978ൽ ആഭ്യന്തരമന്ത്രിയും 1988ൽ പ്രതിരോധ മന്ത്രിയുമായി. വിമോചനാനന്തര കുവൈത്തിൽ സാമൂഹിക-തൊഴിൽ മന്ത്രിയുമായി.

Share this Article

Leave a Comment