Newsperseconds.com

കുവൈറ്റ് അമീറിനെ പ്രഖ്യാപിച്ചു; ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് പുതിയ കുവൈറ്റ് അമീർ

Untitled Design (6)

കുവൈറ്റ് പുതിയ അമീറിനെ പ്രഖ്യാപിച്ചു. ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് പുതിയ കുവൈറ്റ് അമീർ. ലോകത്തെ ഏറ്റവും പ്രായമുള്ള കിരീടാവകാശി എന്ന നിലയിലാണ് നേരത്തെ മുതല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ 83 വയസ്സുകാരനാണ് അഹമ്മദ് അല്‍ ജാബര്‍. കുവൈറ്റ് ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. താമസിയാതെ ഷൈയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈറ്റ് അമീറായി സ്ഥാനമേറ്റെടുത്തേക്കും.

1940-ൽ ജനിച്ച ഷെയ്ഖ് മെഷാൽ, പരേതനായ ഷെയ്ഖ് നവാഫിൻ്റെ അർദ്ധസഹോദരനും 1921 മുതൽ 1950 വരെ കുവൈത്ത് ഭരിച്ചിരുന്ന, കുവൈറ്റിൻ്റെ പത്താമത്തെ ഭരണാധികാരി പരേതനായ ഷെയ്ഖ് അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ ഏഴാമത്തെ മകനുമാണ്. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ സബാഹിൻ്റെ മരണത്തെത്തുടർന്ന് 2020 ഒക്ടോബർ മുതൽ ഷെയ്ഖ് മെഷാൽ കുവൈറ്റിൻ്റെ കിരീടാവകാശിയാണ് ഇദ്ദേഹം.

1960-ൽ യുകെയിലെ ഹെൻഡൻ പൊലീസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ഷെയ്ഖ് മെഷാൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ ചേർന്നു. 1967 മുതൽ 1980 വരെ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിൽ രഹസ്യാന്വേഷണ വിഭാഗത്തിൻ്റെയും രാജ്യത്തിൻ്റെ സുരക്ഷാ സേവനത്തിൻ്റെയും തലവനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ ഷെയ്ഖ് സബാഹ് 2006-ൽ അമീറായതിന് തൊട്ടുപിന്നാലെ, അൽ സബ രാജകുടുംബത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്ന മൂന്ന് പേരിൽ ഒരാളായി ഷെയ്ഖ് മെഷൽ മാറി.

അന്തരിച്ച അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് 86വയസ്സുകാരനായിരുന്നു. നിലവില്‍ ലോകത്ത് ഏറ്റവും പ്രായമുള്ള 10 ഭരണാധികാരികളുടെ പട്ടികയിലേയ്ക്കാണ് പുതിയ അമീറായി ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്ഥാനമേറ്റെടുക്കുന്നത്.

Share this Article

Leave a Comment