Newsperseconds.com

പുതുവർഷത്തെ വരവേറ്റ് ലോകം; കിരിബാത് ദ്വീപിൽ പുതുവത്സരം പിറന്നു

Untitled Design (84)

പുതുവർഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാതിലാണ് പുതുവത്സരം ലോകത്ത് ആദ്യം പിറന്നത്. ന്യൂസിലൻഡിലെ ഓക്‌ലൻഡിലും പുതുവർഷം പിറന്നു. ന്യൂസീലൻഡിന് ശേഷം സമീപ രാജ്യമായ ഓസ്‌ട്രേലിയയിലാണ് ഇനി പുതുവർഷമെത്തുക. തൊട്ടുപിന്നാലെ ജപ്പാൻ, ഉത്തര -ദക്ഷിണ കൊറിയൻ രാജ്യങ്ങളിലും പുതുവർഷം മിഴി തുറക്കും.

ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെയാണ് കിരിബാത്തി 2024നെ വരവേറ്റത്. നാലരയോടെ ന്യൂസിലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തിയതോടെയാണ് ലോകം ആഘോഷങ്ങളിലേക്ക് കടക്കുക. പിന്നീട് ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സര രാവിലേക്ക് പ്രവേശിക്കുക. പുതുവർഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളിൽ പുതുവർഷം പിറവിയെടുക്കുക ഇന്ത്യയിൽ ജനുവരി 1 പകൽ 4.30 ആകുമ്പോഴാണ്.

ഇത്തവണ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാണ് കേരളത്തിലെ പുതുവത്സര ആഘോഷങ്ങള്‍. കളമശ്ശേരി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഫോര്‍ട്ട് കൊച്ചിയില്‍ കാര്‍ണിവലിന് ആളുകള്‍ എത്തുന്നത് നിയന്ത്രിക്കുമെന്ന് കൊച്ചി കോര്‍പ്പറേഷനും പൊലീസും അറിയിച്ചു.തിരുവനന്തപുരം മാനവീയം വീഥിയില്‍ രാത്രി 12.30 വരെ മാത്രമാവും ആഘോഷങ്ങള്‍ക്ക് അനുമതിയുള്ളു. കോഴിക്കോടും നിയന്ത്രണങ്ങൾക്ക് നടുവിലാണ് പുതുവത്സരം ആഘോഷിക്കുന്നത്.

Share this Article

Leave a Comment