Newsperseconds.com

കാലിക്കറ്റ് സർവകലാശാലയിലെ ​ഗവർണർ നാമനിർദേശം ചെയ്ത സെനറ്റ് അം​ഗങ്ങൾക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Untitled Design (31)

കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്തവർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ള അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി.

സെനറ്റ് യോ​ഗത്തിനെത്തിയവരെ എസ്എഫ്ഐ തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സെനറ്റ് അംഗങ്ങൾ ഹർജി നൽകിയത്. സെനറ്റ് മെമ്പർമാരായി പ്രവർത്തിക്കുന്നതിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചു. എട്ടു പേർക്ക് സംരക്ഷണം നൽകാനാണ് കോടതി ഉത്തരവ്.

Share this Article

Leave a Comment