Newsperseconds.com

മോഷണശ്രമത്തിനിടയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

Capture

കൊച്ചി: എറണാകുളം വാഴക്കുളത്ത് മോഷണശ്രമത്തിനിടയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മുര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് കോടതി ശിക്ഷിച്ചത്.

2018 ജൂലൈ 30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമ്പുനാട് അന്തിനാട് നിമിഷ തമ്പിയെയാണ് പ്രതി കഴുത്തറത്ത് കൊലപ്പെടുത്തിയത്. നിമിഷാ തമ്പിയുടെ വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മാറമ്പിള്ളി എം.ഇ.എസ് കോളേജ് ബി.ബി.എ വിദ്യാര്‍ത്ഥിനിയായിരുന്നു നിമിഷ.

Share this Article

Leave a Comment