Newsperseconds.com

‘താന്‍ സവാദിനെ പരിചയപ്പെടുമ്പോള്‍ അയാള്‍ ഷാജഹാന്‍ ആയിരുന്നു’; മകളുടെ ഭര്‍ത്താവ് കൈവെട്ട് കേസിലെ ഒന്നാംപ്രതിയെന്ന് തിരിച്ചറിഞ്ഞത് വാര്‍ത്ത കണ്ടപ്പോള്‍; ഭാര്യപിതാവ്

Capture

കാസര്‍കോട്: അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് ആണെന്ന് തിരിച്ചറിഞ്ഞത് ടിവിയില്‍ വാര്‍ത്ത കണ്ടപ്പോഴാണെന്ന് ഭാര്യാ പിതാവ് അബ്ദുല്‍ റഹ്മാന്‍. സവാദ് ആള്‍മാറാട്ടം നടത്തിയാണ് മകളെ വിവാഹം കഴിച്ചതെന്നും മനസ്സിലായി. താന്‍ സവാദിനെ പരിചയപ്പെടുമ്പോള്‍ അയാള്‍ കണ്ണൂര്‍ സ്വദേശി ഷാജഹാന്‍ ആയിരുന്നു.

വിവാഹ സമയത്ത് പള്ളിയില്‍ പറഞ്ഞ പേരും ഷാജഹാന്‍ എന്നാണ്. കുടുംബവും ബന്ധുക്കളുമൊന്നും ഇല്ലെന്ന് പറഞ്ഞതിനാല്‍ ആ വഴിക്കും കൂടുതല്‍ അന്വേഷണങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. ഉള്ളാള്‍ ദര്‍ഗയില്‍ വെച്ചായിരുന്നു സവാദിനെ പരിചയപ്പെടുന്നത്. നല്ല ചെറുപ്പക്കാരനാണെന്ന് തോന്നിയത് കൊണ്ടാണ് മകളെ വിവാഹം കഴിച്ച് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാവിലെ കണ്ണൂര്‍ മട്ടന്നൂരില്‍ വെച്ചാണ് പോലീസ് സവാദിനെ പിടികൂടുന്നത്. അധ്യാപകന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതിയായ സവാദ് 13 വര്‍ഷമായിട്ട് ഒളിവില്‍ താമസിച്ച് വരികയാണ്. രഹസ്യ വിവരത്തെ തുടര്‍ന്ന് കണ്ണൂരിലെ വീട്ടില്‍ നിന്നാണ് സവാദിനെ പിടികൂടിയത്. കൊച്ചി എന്‍ഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Share this Article

Leave a Comment