Newsperseconds.com

കടമ്മനിട്ടയില്‍ നിയമവിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസ്; എസ്എഫ്‌ഐ നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Capture

കൊച്ചി: പത്തനംതിട്ട കടമ്മനിട്ടയില്‍ നിയമവിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസിലെ എസ്എഫ്‌ഐ നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജയ്‌സണ്‍ എസ്എഫ്‌ഐ നേതാവും സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗവുമാണ്.

ഒന്നാം പ്രതി ജയ്‌സണ്‍ ജോസഫിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ 15 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശം. ഡിസംബര്‍ 20നാണ് കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളേജില്‍ കേസിനാസ്പദമായ സംഭവം നടന്നത്.

Share this Article

Leave a Comment