Newsperseconds.com

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് പരാമർശം; എം വി ഗോവിന്ദനെതിരെ നിയമനടപടിയ്ക്കൊരുങ്ങി യൂത്ത് കോൺഗ്രസ്

Untitled Design (48)

സിപിഐഎം സെസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നിയമനടപടിയ്ക്കൊരുങ്ങി യൂത്ത് കോൺഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് പരാമർശത്തിൽ എം വി ഗോവിന്ദന് വക്കീൽ നോട്ടീസ് അയക്കുമെന്നും യൂത്ത് കോൺ​ഗ്രസ് പറഞ്ഞു.

സെക്രട്ടറിയറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽവാസത്തിൽ നിന്നും രക്ഷപ്പെടാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കേറ്റ് സമർപ്പിച്ചുവെന്നാണ് എംവി ​ഗോവിന്ദൻ പറഞ്ഞത്. എന്നാൽ ഒരാളുടെ വ്യക്തിപരമായ കാര്യത്തെ വ്യാജമാണെന്ന് പറയുന്ന സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി എത്ര മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്ന് പൊതു സമൂഹം ഇത് മനസിലാക്കണമെന്നും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വെെസ് പ്രസിഡന്റ് അബിൻ വർക്കി പറഞ്ഞു. എം വി ഗോവിന്ദന് സാഡിസ്റ്റ് മനസാണെന്നും മാസ്റ്ററാണോ മോൺസ്റ്ററാണോ എന്ന് വ്യക്തമാകുന്നില്ലെന്നും അബിൻ വർക്കി ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ നിർദേശാനുസരണമാണ് മാനനഷ്ട‌ക്കേസിന് വക്കീൽ നോട്ടീസ് അയക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന പരിശോധനയിൽ വിശ്വാസിയത ഇല്ലെന്നും യൂത്ത് കോൺ​ഗ്രസ് ആരോപിക്കുന്നു.

Share this Article

Leave a Comment