Newsperseconds.com

എം ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനം വിവാദമാകുന്നു; പ്രതികരണവുമായി ദേശാഭിമാനി

Capture

കോഴിക്കോട്: സാഹിത്യോത്സവത്തിലെ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ പരാമര്‍ശം വിവാദമാകുന്നു. എന്നാല്‍ എംടിയുടെ വിമര്‍ശനം മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ഉദ്ദേശിച്ചല്ലെന്നാണ് പാര്‍ട്ടി മുഖപത്രം ദേശാഭിമാനി വിശദീകരിക്കുന്നത്. കൂടാതെ താന്‍ പറയാത്തത് വളച്ചൊടിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയൊ ഉദ്ദേശിച്ച് അല്ല സംസാരിച്ചതെന്നും എം ടി അറിയിച്ചെന്നാണ് ദേശാഭിമാനി പത്രം അറിയിച്ചത്.

കോഴിക്കോട് നടന്ന കേരള ലിറ്ററച്ചേര്‍ ഫെസ്റ്റിന്റെ സദസിലാണ് സംഭവം. മുഖ്യമന്ത്രി ഇരിക്കുന്ന സദസില്‍ വെച്ച് അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നും എം ടി പറയുകയായിരുന്നു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി തുറന്നടിച്ചു.

Share this Article

Leave a Comment