കൊല്ലം: സ്‌കൂളിലേക്ക് പോകുന്ന വഴി വിദ്യാര്‍ത്ഥിനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണം കവര്‍ന്നു. പൂയപ്പള്ളി കുരിശ്മൂട് -പറണ്ടോട് റോഡില്‍ വച്ചാണ് സംഭവം. കൊട്ടാരക്കര ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് നേരെയാണ് റോഡില്‍ അക്രമം നടന്നത്.
സ്‌കൂളിലേക്ക് പോകും വഴി കുട്ടിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തി ആഭരണം കവരുകയായിരുന്നു. ബോധരഹിതയായി വഴിയില്‍ കിടന്ന കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലാക്കുകയായിരുന്നു. പ്രതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.