കെ- ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി വിഡിസതീശന‍്‍ ഹെെക്കോടയിൽ ഹർജി സമർപ്പിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിക്കും.
പദ്ധതിയിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും കരാറുകളിലടക്കം അഴിമതിയുണ്ടെന്നും ഹർജിയിൽ പറയുന്നു. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്തണമെന്നതിന്‍റെ വലിയ ഉദാഹരണമാണ് കെ-ഫോണെന്നും സതീശൻ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയുടെ കരാർ കെെമാറിയത് യോഗ്യതയില്ലാത്തവർക്കാണെന്നും പദ്ധയിയിൽ വലിയകാലതാമസം നേരിട്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
എഐ ക്യാമറ സ്ഥാപിച്ചതിലും അഴിമതി ചൂണ്ടിക്കാട്ടി വിഡി സതീശനും രമേശ് ചെന്നിത്തലയും മുൻപ് ഹെെക്കോടതിയെ സമീപിച്ചിരുന്നു.