Newsperseconds.com

റേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുകാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു; സംസ്ഥാനത്ത് നാളെ മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും

Capture

തിരുവനന്തപുരം: റേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുകാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ
സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിക്കും. സര്‍ക്കാര്‍ കുടിശികത്തുക നല്‍കാതെ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.

നാളെ മുതല്‍ പണിമുടക്കായിരിക്കുമെന്നാണ് റേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുകാരുടെ സംഘടന അറിയിച്ചിരിക്കുന്നത്. ഇതോടെ നാളെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണവും പ്രതിസന്ധിയിലാവും.സര്‍ക്കാരില്‍ നിന്ന് 100 കോടി രൂപ കിട്ടാനുണ്ടെന്നാണ് വിതരണക്കാര്‍ പറയുന്നത്.

Share this Article

Leave a Comment