Newsperseconds.com

വീട്ടുവളപ്പിലെ ജൈവ കൃഷിയുടെ പ്രാധാന്യം; വിളവെടുപ്പ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് കൃഷി മന്ത്രി പി. പ്രസാദ്

Jj

വീട്ടുവളപ്പിലെ ജൈവ കൃഷിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് കൃഷി മന്ത്രി പി. പ്രസാദ്. തന്റെ ചേര്‍ത്തല വീട്ടിലെ തോട്ടത്തില്‍ നട്ടുവളര്‍ത്തിയ പച്ചക്കറിയുടെ വിളവെടുപ്പിന്റെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. വഴുതനങ്ങയും മത്തനും ചീരയുമെല്ലാം അദ്ദേഹം തോട്ടത്തില്‍ വളര്‍ത്തിയിട്ടുണ്ട്. കൃഷി മന്ത്രിയെന്ന നിലയില്‍ വീട്ടുവളപ്പിലെ കൃഷിയുടെ പ്രാധാന്യത്തെകുറിച്ച് കൂടിയാണ് അദ്ദേഹം മനസ്സിലാക്കി തരുന്നത്.

Capture

ലോകം മുഴുവന്‍ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മലയാളിയുടെ ഭക്ഷണരീതിയിലും മാറ്റമുണ്ടാകണമെന്നാണ് കൃഷിമന്ത്രി പി. പ്രസാദ് പറയുന്നത്. കൂടാതെ കൃഷിരീതിയില്‍ വരുത്തേണ്ട മാറ്റങ്ങളും ഭക്ഷ്യസ്വയം പര്യാപ്തത നേടാന്‍ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാസവളങ്ങളും രസകീടനാശിനികളും പൂര്‍ണ്ണമായും ഒഴിവാക്കി വീട്ടുവളപ്പില്‍ തന്നെ നല്ലൊരു പച്ചക്കറിതോട്ടം തുടങ്ങാന്‍ ആര്‍ക്കും സാധിക്കും.

Www

ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം നിലനിര്‍ത്തുന്നതിന് ദൈനംദിനം ശരാശരി 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശ്ശിച്ചിട്ടുള്ളത്. എന്നാല്‍ നമ്മുടെ പച്ചക്കറി ഉപയോഗം ശരാശരി 30 ഗ്രാം മാത്രമാണ്. വീട്ടില്‍ ഒരല്‍പ്പം സ്ഥലമുണ്ടെങ്കില്‍ പോഷകസമൃദ്ധമായ ധാരാളം പച്ചക്കറികള്‍ നമുക്ക് ഉല്‍പ്പാദിപ്പിക്കാമെന്നും വീട്ടില്‍ നമുക്കൊരു അടുക്കള തോട്ടം ഉണ്ടാക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Share this Article

Leave a Comment