Newsperseconds.com

ദാമ്പത്യ പ്രശ്‌നത്തിലെ മധ്യസ്ഥ ചര്‍ച്ചക്കിടയില്‍ സംഘര്‍ഷം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ദ്ദനമേറ്റ് മരിച്ചു; സംഭവത്തില്‍ രണ്ടു പേര്‍ കസ്‌ററഡിയില്‍

Capture

കൊല്ലം: പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേല്‍ മധ്യസ്ഥ ചര്‍ച്ചക്കിടെ നടന്ന സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്‌ററഡിയില്‍. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചക്കിടയിലാണ് സലിം മണ്ണേലിന് മര്‍ദ്ദനമേറ്റത്.

ദാമ്പത്യ പ്രശ്‌നത്തിലെ മധ്യസ്ഥ ചര്‍ച്ചക്കിടയില്‍ യുവതിയുടെ ബന്ധുക്കള്‍ സലീമിനെ അസഭ്യം പറഞ്ഞ് നെഞ്ചില്‍ ഇടിച്ചുവെന്നും ബൈക്കില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്ത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സലീമിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും.

Share this Article

Leave a Comment