Newsperseconds.com

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; യൂത്ത് കോണ്‍ഗ്രസിന്റെ കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് രണ്ട് എംഎല്‍മാര്‍ക്കെതിരെ കേസ്

Capture

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ തുടര്‍ന്ന് കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കമ്മിഷണര്‍ ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് രണ്ട് എംഎല്‍മാര്‍ക്കെതിരെ കേസ്. റോജി എം ജോണ്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരെയാണ് അന്യായമായ കൂട്ടം ചേരലിനും പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസ് കേസെടുത്തത്.

അത് കൂടാതെ, ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വര്‍ഗീസ് ഉള്‍പ്പടെ കണ്ടാല്‍ അറിയാവുന്ന 200 പേര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സിജോ ജോസഫാണ് കേസിലെ ഒന്നാം പ്രതി. പ്രവര്‍ത്തകര്‍ ബാരിക്കേട് മറികടന്ന് ജലപീരങ്കിക്ക് കേടു പാടുണ്ടാക്കിയെന്ന് എഫ്ഐആറിലുണ്ട്.

 

Share this Article

Leave a Comment