Newsperseconds.com

സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ട് പരാമര്‍ശം; കേസെടുത്ത് മലപ്പുറം പോലീസ്

Capture

മലപ്പുറം: സമസ്ത പണ്ഡിതന്‍മാര്‍ക്കെതിരെ സംസാരിക്കുന്നവരുടെ കൈവെട്ടുമെന്ന സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശത്തിനെതിരെ കേസ്. കൈ വെട്ടാന്‍ എസ്‌കെഎസ്എസ്എഫ് ഉണ്ടാവുമെന്ന പരാമര്‍ശത്തിനെതിരെയാണ് അഷ്റഫ് കളത്തില്‍ എന്നയാളുടെ പരാതിയില്‍ ഐപിസി 153 ാം വകുപ്പ് പ്രകാരം മലപ്പുറം പൊലീസ് കേസെടുത്തത്. മലപ്പുറത്ത് മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന റാലിയിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പരാമര്‍ശം.

മുശാവറ തീരുമാനം അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സമസ്തയുടെ നേതാക്കളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ച് ഇഴക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണമെന്നും സത്താര്‍ പന്തല്ലൂര്‍ തുറന്നടിച്ചിരുന്നു.

Share this Article

Leave a Comment