Newsperseconds.com

മലപ്പുറത്ത് കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു

Untitled Design (97)

മലപ്പുറം എരമംഗലത്ത് കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. പൊന്നാനി തൃക്കാവ് സ്വദേശി പി ആർ ഗോപാലകൃഷ്ണനാണ്(74) മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

കടന്നലാക്രമണത്തിൽ മറ്റു നാലു പേർക്കും പരുക്കുണ്ട്. എരമംഗലത്ത് കുടുംബക്ഷേത്രത്തിന് സമീപത്തെ മരത്തിൽനിന്നാണ് കടന്നൽ കൂട്ടങ്ങൾ കൂട്ടമായെത്തി ആക്രമിച്ചത്. ക്ഷേത്രദർശനത്തിന് എത്തിയതായിരുന്നു ഗോപാലകൃഷ്ണൻ. ഉടനെ ആശുപത്രയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കുടുംബം പ്രതികരിച്ചു.

Share this Article

Leave a Comment