Newsperseconds.com

സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാട് എസ്എഫ്ഐഒ അന്വേഷിക്കണം; ഹര്‍ജി ഇന്ന് പരിഗണിക്കും

Untitled Design (70)

സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്(എസ്എഫ്ഐഒ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകനായ ഷോണ്‍ ജോര്‍ജ്ജ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണിച്ചേക്കും. ഹര്‍ജിയില്‍ കേന്ദ്ര ഏജന്‍സി ഇന്ന് നിലപാട് അറിയിക്കും.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡ് ഉത്തരവിൽ പരാമര്‍ശിച്ച പിവി പിണറായി വിജയൻ തന്നെയാണെന്നും ഷോൺ ജോര്‍ജ്ജ് വ്യക്തമാക്കിയിരുന്നു. 2023 സെപ്തംബര്‍റിലാണ് ഷോൺ എസ്എഫ്ഐഒക്കും കോര്‍പറേറ്റ് മന്ത്രാലയത്തിനും ഇതു സംബന്ധിച്ച പരാതി നൽകുന്നത്. ഈ മാസം അഞ്ചിന് സിഎംആര്‍എല്ലും കെഎസ്ഐഡിസിയും കമ്പനി രജിസ്ട്രാര്‍ക്ക് വിശദീകരണം നൽകി. ഈ മറുപടി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് തനിക്ക് നൽകിയതായും അതിനുള്ള മറുപടി ഫയൽ ചെയ്തിട്ടുണ്ടെന്നും ഷോൺ പ്രതികരിച്ചു. കോടികൾ കട്ടവൻ ഒരു മാങ്ങ കക്കുമ്പോഴാകും പിടിക്കപ്പെടുകയെന്നും അത്തരമൊരു മാങ്ങയാണ് എക്സാലോജികെന്നും ഷോൺ ജോര്‍ജ്ജ് പറഞ്ഞു.

Share this Article

Leave a Comment