Newsperseconds.com

തൃശ്ശൂർ ലൂർദ്ദ് മാതാ ദേവാലയത്തിൽ സ്വർണ്ണ കിരീടം സമർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും

Untitled Design (11)

തൃശ്ശൂർ ലൂർദ്ദ് മാതാ ദേവാലയത്തിൽ സ്വർണ്ണ കിരീടം സമർപ്പിച്ച് സുരേഷ് ഗോപിയും കുടുംബവും. മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേർച്ചയുടെ ഭാഗമായാണ് സ്വർണ്ണ കിരീടം സമർപ്പിച്ചത്. ആഴ്ചകൾക്ക് മുമ്പ് പള്ളി സന്ദർശിച്ച സുരേഷ് ഗോപി തനിക്ക് ഇത്തരത്തിൽ ഒരു ആഗ്രഹമുണ്ടെന്ന് പള്ളി അധികൃതരെ അറിയിച്ചിരുന്നു.

ജനുവരി 17നാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകൾ നടക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തിൽ പങ്കെടുക്കും. ജനുവരി 16ന് കൊച്ചിയിലെത്തുന്ന മോദി അന്ന് റോഡ് ഷോ നടത്തും. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തിയേക്കും.

Share this Article

Leave a Comment