Newsperseconds.com

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ; ശുചീകരണ പ്രവർത്തനങ്ങളോട് അണിചേർന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

Untitled Design (19)

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ശുചീകരിക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ആഹ്വാനത്തിനൊപ്പം അണിചേർ‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഉഴമലയ്ക്കൽ ലക്ഷ്മി മംഗലം ഭഗവതി ക്ഷേത്രത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മന്ത്രി നേതൃത്വം നൽകി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിനൊപ്പം ശുചീകരണ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും മന്ത്രി പങ്കുവച്ചിട്ടുണ്ട്. ശ്രീരാമ പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി ഭക്തിയോടും വ്രതാനുഷ്ഠാനങ്ങളോടും കൂടി തയാറെടുക്കാമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അയോധ്യയിലെ രാമക്ഷേത്ര ‘പ്രാൺ പ്രതിഷ്ഠാ’ ചടങ്ങ് പ്രമാണിച്ച് ജനുവരി 22 ന് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരിക്കുകയാണ് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി മോഹൻ യാദവ് ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് നാല് സംസ്ഥാനങ്ങൾ ഇതിനോടകം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരുന്നു. ജനുവരി 22 ന് ‘ഡ്രൈ ഡേ’ പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിരുന്നു. ചടങ്ങിന് മുന്നോടിയായുള്ള പൂജ കർമങ്ങൾ നാളെ മുതൽ ആരംഭിക്കും. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്നതാണ് പൂജാ ചടങ്ങുകൾ.

കേന്ദ്ര മന്ത്രി വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ശുചീകരിക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ ആഹ്വാനത്തിനൊപ്പം. ഉഴമലയ്ക്കൽ ലക്ഷ്മി മംഗലം ഭഗവതി ക്ഷേത്രത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശ്രീരാമ പ്രാണ പ്രതിഷ്ഠാ ചടങ്ങിനായി ഭക്തിയോടും വ്രതാനുഷ്ഠാനങ്ങളോടും കൂടി തയാറെടുക്കാം.

Share this Article

Leave a Comment