Newsperseconds.com

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം; യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ കേസുകൾ

Untitled Design (23)

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ കേസുകൾ ചുമത്തി. പൊതുമുതൽ നശിപ്പിച്ച കുറ്റം ചുമത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. ജയിലിൽ കഴിയുന്ന രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നാളെയാണ് രാഹുലിന്‍റെ ജാമ്യം പരിഗണിക്കുന്നത്.

അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെതിരെ സമരം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. നാളെ സെക്രട്ടറിയേറ്റിലേക്ക് നൈറ്റ് മാർച്ച് നടത്തും. തീപ്പന്തം ഏന്തിയാണ് മാർച്ച് നടത്തുക. ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസ് പങ്കെടുക്കും. പ്രതിഷേധത്തിൽ ആയിരങ്ങളെ അണിനിരത്താൻ നേതൃത്വം. വ്യാഴാഴ്ച്ച പോലീസ് സ്റ്റേഷനുകളിലേക്ക് നൈറ്റ് മാർച്ച് നടത്തും.

ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടിയുണ്ടായത്.

Share this Article

Leave a Comment