താര സമ്പന്നമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹം. പുലര്‍ച്ചെ താരങ്ങള്‍ ഗുരുവായൂരിലെത്തി. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുഷ്ബു തുടങ്ങി നിരവധി താരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. കണ്‍വെന്‍ഷന്‍ സെന്ററിലാണ് താരങ്ങള്‍ ഉള്ളത്. സുരേഷ് ഗോപിയുടെ കുടുംബവും വരന്‍ ശ്രേയസ് മോഹനും രാവിലെ തന്നെ എത്തിയിരുന്നു.
സൂപ്പര്‍താരങ്ങള്‍ക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാഹച്ചടങ്ങിന് എത്തിയതാണ് മുഖ്യ ആകര്‍ഷണം. വിവാഹത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി ഗുരുവായൂരിൽ താമരപ്പൂവുകൊണ്ട് തുലാഭാരവും സമർപ്പിച്ചു. സ്വർണതാലം നൽകിയാണ് പ്രധാനമന്ത്രിയെ സുരേഷ് ഗോപി.ും കുചുംബവും വരവേറ്റത്. ഇന്നലെ വധുവിന്റെ വീട്ടില്‍ ആശംസ നേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബ സമേതം എത്തിയിരുന്നു. രാവിലെ 8.45 – 9 മണിക്കിടെയാണ് മുഹൂര്‍ത്തം.
വിദേശ സര്‍വകലാശാലയിലെ ബിരുദധാരിയാണ് വധു ഭാഗ്യാ സുരേഷ് ഗോപി. വരന്‍ ശ്രേയസ് മേനോന്‍ ബിസിനസ് ചെയ്യുന്നു. വിവാഹശേഷം ഇരുവരും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോയേക്കും എന്നാണ് സൂചന.