Newsperseconds.com

തൃശൂരില്‍ ഇന്ന് പ്രാദേശിക അവധി

Untitled Design (1)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ഇന്ന് പ്രാദേശിക അവധി. പ്രഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നത്തെ അവധിക്ക് പകരം ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും.

Share this Article

Leave a Comment