മലപ്പുറം കിഴിശേരിയിൽ മദ്യപിച്ചു വാഹനമോടിച്ച് അപകടം. കാറും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11:45നായിരുന്നു അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന വാഴക്കാട് സ്വദേശി ശ്യാംലാൽ അറസ്റ്റിലായി. ഒരു പൊലീസുകാരൻ ഉൾപ്പടെ നാല് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ജീപ്പിൽ ഉണ്ടായിരുന്ന മൂന്ന് പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
മലപ്പുറത്ത് മദ്യപിച്ചു വാഹനമോടിച്ച് അപകടം; ഒരാൾ അറസ്റ്റിൽ
- Related News
- Latest News