സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5740 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,920 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ കുറഞ്ഞ് 4750 രൂപയിലെത്തി.
ഈ മാസത്തെ ഉയർന്ന സ്വർണവില ജനുവരി രണ്ടിനാണ് രേഖപ്പെടുത്തിയത്. പവന് 47000 രൂപയായിരുന്നു അന്ന്. ജനുവരി 11നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,080 രൂപയായിരുന്നു. 2023 ഡിസംബർ 28നാണ് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5890 രൂപയായിരുന്നു അന്ന് വില. പവന് 47120 യുമായിരുന്നു
2023 ൽ 14 തവണയാണ് സ്വർണവില റെക്കോർഡിലെത്തിയത്. കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനയാണ് ഉണ്ടായത്.