ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ റെക്കോർഡ് വിൽപനയിൽ ക്രിസ്മസ് ബമ്പർ ലോട്ടറി. ജനുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നിരവധി പേരുടെ തലവരമാറ്റുന്ന ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. ആകെ ഇരുപത്തി ഒന്ന് കോടിപതികളാണ് ഇത്തവണ ക്രിസ്മസ് ബമ്പറിലൂടെ ഉണ്ടാവുന്നത്.
ഒന്നാം സമ്മാനം ഇരുപത് കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്. മൂന്നാം സമ്മാനം പത്ത് ലക്ഷം (ഓരോ പരമ്പരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം (ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപ എന്നിങ്ങനെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് ന്യു ഇയര്‍ ബമ്പര്‍ ടിക്കറ്റിന്റെ വില 400 രൂപയാണ്. 2023 നവംബറിലാണ് ടിക്കറ്റിന്റെ വില്‍പ്പന ആരംഭിച്ചത്.