Newsperseconds.com

കാട്ടാക്കടയില്‍ പതിമൂന്നുകാരന് നേരെ ലൈംഗിക അതിക്രമം; പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റര്‍ അറസ്റ്റില്‍

Capture

കാട്ടാക്കടയില്‍ പതിമൂന്നുകാരന് നേരെ ലൈംഗിക അതിക്രമം. പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പൂവച്ചല്‍ കുറകോണത്ത് ആലയില്‍ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റര്‍ രവീന്ദ്രനാഥാണ് അറസ്റ്റിലായത്. വട്ടിയൂര്‍ക്കാവ് കുലശേഖരം സ്വദേശിയാണ് പാസ്റ്റര്‍.

പതിമൂന്ന്കാരനെ വഴിയില്‍ വെച്ചാണ് രവീന്ദ്രനാഥ് പരിചയപ്പെടുന്നത്. തുടര്‍ന്ന് കുട്ടിയുടെ നേരെ ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ കാട്ടാക്കട പൊലീസാണ് കേസ് എടുത്തത്. പിന്നാലെ പ്രതിയായ പാസ്റ്റര്‍ രവീന്ദ്രനാഥിനെ പൊലീസ് പിടികൂടുകയായിരുന്നു. രവീന്ദ്രനാഥിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share this Article

Leave a Comment