തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജയില്‍ മോചനത്തെ തുടര്‍ന്നുണ്ടായ ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും കേസെടുത്തിട്ടുണ്ട്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50 ലധികം പേര്‍ക്കെതിരെയാണ് ഗതാഗത തടസ്സമുണ്ടാക്കിയതിനും ജയില്‍ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോര്‍ഡ് നശിപ്പിച്ചതിനുമായി കേസെടുത്തത്.
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ അറസ്റ്റിലായ രാഹുല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ജയില്‍ മോചിതനായത്. രാഹുലിന്റെ അറസ്റ്റിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമായിരുന്നു കേരളത്തില്‍ നടന്നത്. വന്‍ സംഘര്‍ഷങ്ങള്‍ക്കും വിവാദ ചര്‍ച്ചകള്‍ക്കുമൊടുവില്‍ 8 ദിവസത്തിനു ശേഷമാണ് രാഹുല്‍ മാങ്കൂട്ടതത്ില്‍ പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ രാഹുലിന് വന്‍സ്വീകരണമാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒരുക്കിയത്.