കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി ബസ് സ്റ്റാന്റിന് സമീപത്തെ എടിഎം കൗണ്ടറിലെ കീപാഡില്‍ നിന്ന് ഇടപാടുകാര്‍ക്ക് ഷോക്കേറ്റു. എടിഎമ്മില്‍ നിന്ന് പൈസ പിന്‍വലിക്കാനെത്തിയ ആളുകള്‍ക്കാണ് ഷോക്കേറ്റത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കീപാഡില്‍ തൊടുമ്പോഴാണ് ഷോക്കോറ്റത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എടിഎം കൗണ്ടര്‍ താത്കാലികമായി അടച്ചു.