Newsperseconds.com

ലൈഫ് മിഷന്‍ കോഴക്കേസ്; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന് സുപ്രിംകോടതി സ്ഥിരം ജാമ്യം അനുവദിച്ചു

Capture

ഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന് സുപ്രിംകോടതി സ്ഥിരം ജാമ്യം അനുവദിച്ചു. ആരോഗ്യ സ്ഥിതി മോശമായതിനാലാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം

ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഓഗസ്റ്റ് രണ്ടിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതേ സമയം, ചികിത്സാ കാരണങ്ങളാല്‍ ജാമ്യം അനന്തമായി നീട്ടരുതെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം. എന്നാല്‍, തുടര്‍ന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണെന്നും അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കര്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുകയായിരുന്നു.

Share this Article

Leave a Comment