Newsperseconds.com

ഭര്‍തൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചു; മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി യുവതി

Capture

മലപ്പുറം: മലപ്പുറം പന്തല്ലൂരില്‍ ഭര്‍തൃവീട്ടുകാരുടെ നിരന്തരപീഡനം കാരണം യുവതി ആത്മഹത്യ ചെയ്തു.
വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭര്‍തൃപിതാവ് ശാരീരികമായും മാനസികമായും തഹ്ദിലയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. യുവതിക്ക് രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു മക്കളാണുള്ളത്. ഭര്‍ത്താവ് നിസാര്‍ വിദേശത്താണ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Share this Article

Leave a Comment