Newsperseconds.com

ഇലക്ട്രിക് സിറ്റി ബസ് സര്‍വ്വീസിലെ തുടര്‍നടപടികളുമായി മന്ത്രി കെബി ഗണേഷ് കുമാര്‍

Capture

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇലക്ട്രിക് സിറ്റി ബസ് സര്‍വീസിലെ തുടര്‍നടപടികളുമായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസ് സര്‍വീസ് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മന്ത്രി തേടി.

അതേ സമയം, ഇലക്ട്രിക് ബസ് നഷ്ടമാണെന്നും ഇനി വാങ്ങില്ലെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ തനിക്ക് വിശദമായ റിപ്പോര്‍ട്ട് വേണമെന്നും തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്നുമാണ് ഗണേഷ്‌കുമാര്‍ അറിയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി എംഡിയോട് ഇലക്ട്രിക് ബസ് സര്‍വീസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഗതാഗത മന്ത്രി തേടുകയും ചെയ്തു.

എന്നാല്‍ ഇതിനെതിരെ വികെ പ്രശാന്ത് എംഎല്‍എ രംഗത്തെത്തിയിരുന്നു. ഇലട്രിക് സിറ്റി ബസ് സര്‍വീസ് നയപരമായ തീരുമാനമാണെന്നും ബസിനെ ആശ്രയിക്കുന്ന നിരവധിപേരുണ്ടെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി. ഇലക്ട്രിക് ബസ് നിലനിര്‍ത്താനാവശ്യമായ നടപടിയുണ്ടാകണമെന്നും നഗരമലിനീകരണം കുറക്കുന്ന ബസുകള്‍ നിലനിര്‍ത്തണമെന്നും വികെ പ്രശാന്ത് പറഞ്ഞു.

Share this Article

Leave a Comment