കൊല്ലം: കൈക്കൂലികേസില്‍ രണ്ട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ വി.ആര്‍.ലിജിന്‍, ഡ്രൈവര്‍ എന്‍. അനില്‍കുമാര്‍ എന്നിവരെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ദിവസം പാറപ്പൊടി കയറ്റിവന്ന രണ്ട് ടോറസ് ലോറികള്‍ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് വന്‍ തുകയുടെ കരട് ചെല്ലാന്‍ ആണ് ഡ്രൈവര്‍ക്ക് പിഴ ആയിട്ട് നല്‍കിയത്. ഒന്നര മണിക്കൂര്‍ നീണ്ട വിലപേശലുകള്‍ക്കൊടുവില്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ ഇരുപതിനായിരം രൂപ ഏജന്റിന്റെ ഗൂഗിള്‍പേ അക്കൗണ്ടിലേക്ക് ഉദ്യോഗസ്ഥര്‍ അയപ്പിച്ചു. തുടര്‍ന്ന് കരട് ചെല്ലാന്‍ റദ്ദാക്കുകയും ചെയ്തു. കൊട്ടാരക്കര- ഓടനാവട്ടം റോഡില്‍ വാഹന പരിശോധനക്കിടെയാണ് വാഹനം പിടികൂടിയത്.