മലപ്പുറം ചങ്ങരംകുളത്ത് മൂക്ക്തല കണ്ണെങ്കാവ് പൂരത്തോട് അനുബന്ധിച്ച് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നാല് പേര്‍ക്കെതിരെയാണ് കേസ്. വടക്കുമുറി ദേശം, കാഞ്ഞിയൂര്‍ ദേശം, പിടവാന്നൂര്‍ ദേശം എന്നീ മൂന്നു ടീമുകളാണ് വെടിക്കെട്ട് നടത്തിയത്. വെടിക്കെട്ടിന് അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനെ മറികടന്നാണ് മൂന്ന് ടീമുകളും വെടിക്കെട്ട് നടത്തിയത്.മൂന്ന് ടീമില്‍ നിന്നും ഓരോരുത്തര്‍ക്കെതിരെയും അമ്പലക്കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കെതിരെയുമാണ് നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
മൂക്ക്തല കണ്ണെങ്കാവ് പൂരത്തോട് അനുബന്ധിച്ച് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തി; നാല് പേര്‍ക്കെതിരെ കേസ്
- Related News
- Latest News