മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഉച്ചക്കഞ്ഞിക്കായി സര്‍ക്കാര്‍ നല്‍കിയ അരി കടത്തിയതായി പരാതി. അരിച്ചാക്ക് തലയില്‍ വെച്ച് പോകുന്ന വീഡിയോ സഹിതമാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തിനു പിന്നില്‍ സ്‌കൂളിലെ അധ്യാപകന്‍ തന്നെയാണെന്നാണ് ആരോപണമുയരുന്നത്. സ്വകാര്യവാഹനത്തില്‍ രാത്രി സമയത്താണ് അരി കടത്തിയത്. പഞ്ചായത്തംഗമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
എന്നാല്‍, സ്‌കൂളില്‍ നിന്ന് അരി കടത്തുന്ന വീഡിയോ സത്യമല്ലെന്നും അരോപണം തെറ്റാണെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.