കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവിന്റെ രണ്ട് ബോഗികള്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം പാളം തെറ്റി. ഇന്ന് പുലര്‍ച്ചെ 4.40ന് ട്രെയിന്‍ പുറപ്പെടാനായി പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കുമ്പോഴാണ് പാളം തെറ്റിയത്. പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടു വരുന്നതിനിടെ പാളം തെറ്റുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലാണ് സംഭവം നടന്നത്. ബോഗികള്‍ പാളം തെറ്റിയപ്പോള്‍ സിഗ്‌നല്‍ ബോക്‌സ് ഉള്‍പ്പെടെ തകര്‍ന്നു. അപകട കാരണം അന്വേഷിച്ചുവരികയാണ്.
ആലപ്പുഴ എക്‌സിക്യൂട്ടീവിന്റെ രണ്ട് ബോഗികള്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം പാളം തെറ്റി
- Related News
- Latest News