Newsperseconds.com

ശബരിമല ദര്‍ശനത്തിനു പോയ ഭക്തനെ 20 ദിവസമായി കാണാനില്ല; സന്നിധാനത്തും പമ്പയിലും പരിശോധന; കണ്ടെത്താനാകാതെ ബന്ധുക്കള്‍

Untitled 1

ശബരിമല ദര്‍ശനത്തിനു പോയ ഭക്തനെ 20 ദിവസമായി കാണാനില്ല. കോഴിക്കോട് ഇയ്യാട് കപ്പുറം സ്വദേശി മൂത്തോറനെയാണ് കാണാതായത്. ജനുവരി ഒന്നിന് മൂത്തോറനെ സന്നിധാനത്ത് വെച്ച് തിക്കിലും തിരക്കിലും പെട്ട് കാണാതാവുകയായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുത്തോറനെ ഇത് വരെ കണ്ടെത്താനായില്ല. പമ്പ, ബാലുശ്ശേരി പൊലീസ് സ്റ്റേഷനുകളില്‍ കുടുംബം പരാതി നല്‍കിയിരുന്നു.

പോലീസ് പരാതിയില്‍ ഒതുക്കാതെ ബന്ധുക്കള്‍ നേരിട്ടെത്തി സന്നിധാനത്തും പമ്പയിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഡിസംബര്‍ 29 നാണ് മൂത്തോറനും,ഭാര്യയുള്‍പ്പെടെയുള്ള 33 അംഗം സംഘം ശബരിമല ദര്‍ശനത്തിന് ബാലുശ്ശേരി ഇയ്യാട് നിന്നും പോയത്.

Share this Article

Leave a Comment