കൊച്ചി: കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ മനുഷ്യച്ചങ്ങലയെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മോദിയുമായി സ്‌നേഹ ചങ്ങല പിടിച്ചവരാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നതെന്നും ഡിവൈഎഫ്‌ഐ സമരത്തിന് ആത്മാര്‍ത്ഥതയില്ലെന്നും രാഹുല്‍ ആരോപിച്ചു.
പിണറായി വിജയനെ പാടിപുകഴ്ത്തലാണ് ഡിവൈഎഫ്‌ഐയുടെ ഏക പണി. അത് കൂടാതെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അധോലോക ഇടനാഴി സ്‌നേഹ ചങ്ങലയുടെ ഭാഗമാണെന്നും രാഹുല്‍ പറഞ്ഞു. കൈ തല്ലിയൊടിച്ചവരുടെ കൈ പിടിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേര് വിജയന്‍ ഫാന്‍സ് അസോസിയേഷന്‍ എന്നല്ല. അവരുടെ വീഴ്ച്ച മറച്ചുവെക്കാനാണ് സമരമെന്നും രാഹുല്‍ ആരോപിച്ചു.
എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാനവ്യാപകമായി ഡിവൈഎഫ്‌ഐ നടത്തിയ മനുഷ്യച്ചങ്ങലയില്‍ അണിനിരന്നത് ലക്ഷക്കണക്കിന് ജനങ്ങളാണ്. കാസര്‍കോട്ട് മുതല്‍ തിരുവനന്തപുരം വരെയാണ് കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല തീര്‍ത്തത്. കാസര്‍കോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി.