Newsperseconds.com

ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ഡിവൈഎഫ്‌ഐ യുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയി; തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെതിരെ പരാതി

Capture

പത്തനംതിട്ട: ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ഡിവൈഎഫ്‌ഐ യുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെതിരെ പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. സിപിഐഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങലയില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ട് പോയതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

പള്ളിയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ പാപ്പാടിക്കുന്ന് വടക്കേ ചരുവ്, മന്ദിരം മുക്ക് വടക്കേ ചരുവ്, ചേപ്പാട്ട് വയല്‍ എന്നീ മൂന്ന് തൊഴിലുറപ്പ് പണിയിടങ്ങളില്‍ നിന്നുള്ള നാല്‍പ്പതോളം തൊഴിലാളികള്‍ക്ക് എതിരെയാണ് പരാതി. തൊഴില്‍ സ്ഥലത്ത് രാവിലെ എത്തിയ ശേഷം എന്‍എംഎംഎസ് ആപ്പില്‍ തൊഴിലാളികളുടെ ഫോട്ടോ സഹിതം ഹാജര്‍ രേഖപ്പെടുത്തി പോവുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

Share this Article

Leave a Comment