Newsperseconds.com

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു, വരുമാനത്തിൽ 10 കോടിയുടെ വർധനവ്

Untitled Design (9)

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നട അടച്ചു. തിരുവാഭരണം പന്തളത്തേക്ക് തിരിച്ചു കൊണ്ടുപോയി. ഇത്തവണ ശബരിമലയില്‍ റെക്കോഡ് വരുമാനമാണ് ലഭിച്ചത്. തീര്‍ത്ഥാടകരുടെ എണ്ണത്തിലും കഴിഞ്ഞ വർഷത്തെക്കാൾ വര്‍ധനയുണ്ടായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്തുകോടി രൂപയാണ് ഇക്കുറി വര്‍ധിച്ചത്. ഇത്തവണ 357.47 കോടി രൂപ (357,47,71,909 രൂപ) ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 347.12 കോടി രൂപയായിരുന്നു. ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണലും വർധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ അയ്യനെ കണ്ടുമടങ്ങിയത്. കഴിഞ്ഞ സീസണില്‍ ഇത് 44 ലക്ഷമായിരുന്നു (44,16,219). 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി എത്തിയത്. അരവണ വില്‍പനയിലൂടെ 146,99,37,700 രൂപയും അപ്പം വില്‍പനയിലൂടെ 17,64,77,795 രൂപയും വരുമാനം ലഭിച്ചു. കാണിക്കയായി ലഭിച്ച വരുമാനം ഇതുവരെ എണ്ണിക്കഴിഞ്ഞിട്ടില്ല.

Share this Article

Leave a Comment