തൃശൂർ കൊരട്ടിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കൊഴുപ്പിള്ളി സ്വദേശി ഷീജ(38)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബിനു ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 5.30ന് ഖന്നാനഗറിലായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം നടന്നത്.
ബിനു, ഷീജയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച രണ്ടു മക്കൾക്കും പരുക്കേറ്റു. അഭിനവ്(11)അനുരാഗ്(5) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആദ്യഘട്ടത്തിൽ കൊരട്ടിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചു. ഇതിൽ ഒരു കുട്ടിയുടെ ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഷീജയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മറ്റാനുള്ള നടപടിയിലാണ് പൊലീസ്. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.