Newsperseconds.com

ന്യൂസ്പെർസെക്കന്റ് മിഴി തുറക്കുന്നു….

news

വിജയദശമി ദിനത്തിൽ വാർത്താ ലോകത്തേക്ക് മിഴി തുറന്ന് ന്യൂസ്പെർ സെക്കന്റ് ഓൺലെെൻ. മലയാള മാധ്യമ ലോകത്ത് വാർത്തയുടെ പുതുജീവനാകാൻ ഇനി മുതൽ ഞങ്ങളുമുണ്ടാകും. പേര് അന്യർത്ഥമാക്കും പോലെ അനുനിമിഷം വാർത്ത എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

കൃത്യതയോടും വ്യക്തയോടും വാർത്തയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ന്യൂസ്പെർ സെക്കന്റിന്റെ അത്യന്തിക ലക്ഷ്യം. വാർത്താ ലോകത്തെ മത്സരത്തിന് ന്യൂസ്പെർസെക്കന്റ് ആഗ്രഹിക്കുന്നില്ല. പകരം ജനകീയ വിഷയങ്ങൾക്കും എന്റർടെെൻമെന്റിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കാണ് ഞങ്ങൾ പ്രേഷകരെ സ്വാഗതം ചെയ്യുന്നത്. പ്രേഷകരുടെ പ്രശ്നങ്ങൾ നേരിട്ടും ഫോണിലൂടെയും സോഷ്യളമീഡിയ പ്ലാറ്റ് ഫോമിലൂടെയും ന്യൂസ്പെർസെക്കന്റുമായി പങ്കുവയ്ക്കാവുന്നതാണ്.

എല്ലാ പ്രായത്തിലുള്ളവരേയും വിവേചനം കൂടാതെ ബൃഹത്തായ ഒരു ഡിജിറ്റൽ ലോകത്തേക്ക് ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വാർത്തയുടെ എല്ലാ തലങ്ങളെയും ഉൾക്കൊണ്ടുകൊണ്ട് ഇന്നു മുതൽ യാത്ര ആരംഭിക്കുന്ന ന്യൂസ്പെർ സെക്കന്റിലേക്ക് എല്ലാ പ്രേഷകർക്കും സ്വാഗതം….

Share this Article

Leave a Comment