സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റിലും ലേണേഴ്സ് പരീക്ഷയിലും അടിമുടി മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. പരിഷ്‌ക്കാരങ്ങള്‍ നിര്‍ദേശിക്കാന്‍ 10 അംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സീനിയര്‍ ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണറാണ് സമിതിയുടെ അധ്യക്ഷന്‍.
ഇപ്പോഴത്തെ ട്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റുമെല്ലാം താരതമ്യേന എളുപ്പമാണെന്നും അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണം ഡ്രൈവിങില്‍ മികവില്ലാത്തതുമാണെന്ന നിഗമനത്തിലാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പുതിയ നടപടി സ്വീകരിക്കുന്നത്. ഇനി മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ എളുപ്പമാവില്ലെന്നും പരിഷ്‌കാരങ്ങള്‍ പെട്ടെന്ന് തന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.