Newsperseconds.com

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണറുടെ അനുമതി

Untitled Design (80)

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണറുടെ അനുമതി. സർക്കാറിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് രാജ്ഭവൻ അംഗീകാരം നൽകിയത്. കരടിൽ ഗവർണർക്കെതിരെ വിമർശനം ഇല്ലെന്നാണ് വിവരം. എന്നാൽ, സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രനയമെന്ന കുറ്റപ്പെടുത്തൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ മുൻ വർഷങ്ങളിൽ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിക്കുകയും ചെയ്തിരുന്നു. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

ഈ മാസം 25നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ഗവർണർ. നയപ്രഖ്യാപനത്തിന് ഗവർണറെ രാജ്ഭവനിലെത്തി സ്പീക്കർ ക്ഷണിച്ചിരുന്നു. മാർച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. ജനുവരി 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചകൾ നടക്കും. സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ വർഷത്തെ സംസ്ഥാന ബജറ്റ് എന്നതും ശ്രദ്ദേയമാണ്. സർക്കാരിൽ പുതുതായി രണ്ടു മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തശേഷം നടക്കുന്ന ആദ്യ നിയമസഭ സമ്മേളനം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

Share this Article

Leave a Comment